ad
Deshabhimani

ഒറ്റപ്പാലത്ത്‌ കാർഷിക 
മഹോത്സവത്തിന്‌ കൊടിയേറി

കാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് നടന്ന ഘോഷയാത്ര ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്ക് ചെയർമാൻ സി കെ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 24, 2025, 02:00 AM | 1 min read

ഒറ്റപ്പാലം

ഒറ്റപ്പാലം മണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതിയായ നാട്ടുപച്ച കാർഷിക മഹോത്സവത്തിന് കൊടിയേറി. വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. മുനിസിപ്പൽ ഷോപ്പിങ്‌ കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാർക്ക് ചെയർമാൻ സി കെ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ പ്രേംകുമാർ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത ജോസഫ്, നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ ടി ലത എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഡോ. എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ ജാനകീദേവി അധ്യക്ഷയായി. യു ആർ പ്രദീപ് എംഎൽഎ, കെ പ്രേംകുമാർ, ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി, ഐ എം സതീശൻ എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിദ്യാർഥികൾ "നവകേരള ’നൃത്താവിഷ്കാരവും ഒറ്റപ്പാലം ബ്രാവോ അക്കാദമി വെസ്‌റ്റേൺ ഡാൻസും കരോക്കെ ഗാനമേളയും അവതരിപ്പിച്ചു. കാർഷിക മഹോത്സവം വെള്ളി രാവിലെ പത്തിന് ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിനുസമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. കെ പ്രേംകുമാർ അധ്യക്ഷനാകും. മേളയുടെ ഭാഗമായി സെമിനാറുകൾ, കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളകൾ, കർഷകരെയും യുവകർഷകരെയും ആദരിക്കൽ, രുചി ഭേദങ്ങളുടെ വൈവിധ്യമൊരുക്കി ഭക്ഷ്യമേള, സാംസ്‌കാരിക സദസ്സ്‌ എന്നിവയുണ്ടാകും. സമാപനം ശനി വൈകിട്ട് നാലിന് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home