സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി

പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ നടന്ന സ്കൂൾ ബസുകളുടെ പരിശോധന
പാലക്കാട്
അധ്യയന വർഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ നടന്ന ആദ്യദിന പരിശോധനയിൽ 102 വാഹനം പരിശോധിച്ചു. ഇതിൽ 72 വാഹനങ്ങൾക്ക് യാത്രക്കുള്ള അനുമതി നൽകി സുരക്ഷാ സ്‌റ്റിക്കർ പതിപ്പിച്ചു. ബ്ലൈൻഡ് സ്‌പോട്ട് മിറർ ഇല്ലാത്തതും ജിപിഎസ് സംവിധാനത്തിലെ തകരാറും കാരണമാണ് ബാക്കി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകാതിരുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചശേഷം ഇവ ശനിയാഴ്ച വീണ്ടും ഹാജരാക്കാം. യാന്ത്രിക ക്ഷമത, ജിപിഎസ്, വിദ്യാവാഹൻ സംവിധാനങ്ങൾ, മോട്ടോർ വാഹന വകുപ്പിന്റെ വിവര സംവിധാനങ്ങൾ ലഭ്യമാകുന്ന ലീഡ്സ് ആപ് എന്നിവയാണ് പരിശോധിക്കുന്നത്. വാഹനങ്ങളുടെ ജീവനക്കാർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി ജെ പ്രവീൺകുമാർ റോഡ് സുരക്ഷാ ബോധവൽക്കരണം നൽകി. ആർടിഒ സി യു മുജീബ് പരിശോധനയ്‌ക്ക് നേതൃത്വം നൽകി.









0 comments