ad
Deshabhimani

കത്തിക്കയറി 
പടക്ക വിപണി

പാലക്കാട്‌ വണ്ടിക്കാരത്തെരുവിലെ പടക്കക്കടയിൽ 
ഞായറാഴ്‌ചയുണ്ടായ തിരക്ക്‌
വെബ് ഡെസ്ക്

Published on Apr 13, 2026, 02:00 AM | 1 min read

പാലക്കാട്‌

വിഷുവിന്‌ മുന്നോടിയായി പടക്കവിപണി സജീവം. മൊത്തവ്യാപാര കടകൾ കൂടാതെ ചെറുകിട തെരുവോരക്കച്ചവടങ്ങളും തുടങ്ങി. പടക്കങ്ങളും പൂത്തിരികളും സ്വന്തമാക്കാൻ തിരക്കും തുടങ്ങി. നിലച്ചക്രം പകുതിയിൽ പൂക്കുറ്റിയായി മാറുന്ന "പകുതിക്ക്‌ പകുതി' ആണ്‌ പാലക്കാട്ടെ തെരുവുകളിൽ താരം. അഞ്ച്‌ നിറങ്ങളിൽ കത്തുന്ന മായാജാൽ, ആകാശത്ത്‌ വർണങ്ങൾ വിരിയിക്കുന്ന ഷോട്‌സ്‌, വന്ദേഭാരത്‌ വാണം, വലിയ മിങ്കിൾ മലിക്സ്‌ കമ്പിത്തിരി, റോബോ പൂക്കുറ്റി ഇങ്ങനെ നീളുന്നു വിഷുവിന്‌ മിന്നിക്കാനുള്ളവ. ഇതുകൂടാതെ ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്‌, ചൈനീസ്‌ പടക്കം, പൂക്കുറ്റി, നിലച്ചക്രം, കമ്പിത്തിരി, മത്താപ്പ്‌, പാമ്പുഗുളിക തുടങ്ങിയ സ്ഥിരം സാധനങ്ങൾക്കും ആവശ്യക്കാരേറെ. കടകൾ കൂടാതെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും പടക്കവിപണി ആരംഭിച്ചിട്ടുണ്ട്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home