ad
Deshabhimani

അലയടിച്ചു, കർഷക രോഷം

കിഴക്കഞ്ചേരി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

കിഴക്കഞ്ചേരി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2026, 01:14 AM | 1 min read

പാലക്കാട്‌

കർഷകവിരുദ്ധ കേന്ദ്രനയങ്ങളിലും നെല്ലുസംഭരണം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെയും മില്ലുകാരുടെയും നീക്കത്തിനുമെതിരെ ജില്ലയിൽ കർഷക പ്രതിഷേധം ഉയർന്നു. കർഷക സംഘം നേതൃത്വത്തിൽ കൃഷിഭവനുകൾക്കുമുന്നിൽ മാർച്ചും ധർണയും നടത്തി. നെല്ലുസംഭരണത്തിലെ അപാകം പരിഹരിക്കുക, കേന്ദ്രം നൽകാനുള്ള സംഭരണ കുടിശ്ശിക നൽകുക, പ്രോത്സാഹന ബോണസ്‌ നിർത്തലാക്കരുത്‌, കേന്ദ്രം നെല്ലിന്റെ താങ്ങുവില ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. നെല്ലുസംഭരണം കുത്തകകൾക്ക്‌ തീറെഴുതാനുള്ള ബിജെപി നീക്കങ്ങളെ സഹായിക്കുകയാണ്‌ ചില ഉദ്യോഗസ്ഥരും മില്ലുകാരും ചെയ്യുന്നതെന്ന്‌ കർഷകർ ആരോപിച്ചു. കിഴക്കഞ്ചേരി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ആലത്തൂരിൽ മേലാർകോട്‌ കൃഷി ഭവനുമുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ടി സുധാകരൻ അധ്യക്ഷനായി. ഷൊർണൂർ കൃഷിഭവനിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home