കെട്ടിട നിർമാണം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു
എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് ഇനി പുതിയ കെട്ടിടം

എലപ്പുള്ളി
എലപ്പുള്ളി താലൂക്ക് ആശുപത്രി കെട്ടിടനിർമാണം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. 17.5 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളുമായാണ് കെട്ടിടം നിർമിക്കുന്നത്. സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലാണ്. പുതുപ്പരിയാരത്ത് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പത്തര ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. അകത്തേത്തറ, മലമ്പുഴ മരുതറോഡ്, മുണ്ടൂര്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ 14 ലക്ഷം രൂപ വീതം ചെലവഴിച്ച് നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. പുതുശേരി പിഎച്ച്സിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചു. കൊടുമ്പ് പിഎച്ച്സിയുടെ ഒന്നാംഘട്ട നവീകരണത്തിന് പതിനഞ്ചര ലക്ഷം രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ മുഖ്യാതിഥിയായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ജില്ലാ പഞ്ചായത്തംഗം എം പത്മിനി, ബ്ലോക്ക് പഞ്ചായത്തംഗം സി വിശാലാക്ഷി, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ആർ രാജകുമാരി, കർഷകസംഘം ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസ്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എച്ച് ഷെരീഫ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി വി റോഷ്, മെഡിക്കൽ ഓഫീസർ അനൂപ് എസ് വാര്യർ, എം സുന്ദരൻ എന്നിവർ പങ്കെടുത്തു.










0 comments