Deshabhimani

പരിസ്ഥിതിലോല മേഖല

വനവിഭവ 
ശേഖരണത്തെ ബാധിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അരുൺ എം സുനിൽ

Published on Sep 27, 2026, 12:00 AM | 1 min read

അഗളി

പരിസ്ഥിതിലോല മേഖലാ പരിധിയിൽനിന്ന്‌ അട്ടപ്പാടിയിലെ ആറ്‌ വില്ലേജുകളെ ഒഴിവാക്കാത്തതിൽ ജനം ആശങ്കയിൽ. അട്ടപ്പാടി താലൂക്കിലെ ആറ് വില്ലേജുകളിൽ ഒന്നുപോലും പരിഗണിച്ചില്ല. ഇതോടെ അഗളി ഒഴികെയുള്ള അഞ്ച് വില്ലേജുകളിലെ 90 ശതമാനം പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരും. കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി വനത്തിൽ മാത്രമായി അതിർത്തി ഒതുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, സർക്കാർ ഇത് അംഗീകരിക്കാതെയാണ് അന്തിമ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. പരിസ്ഥിതിലോല മേഖല വരുന്നതോടെ മനുഷ്യന്റെ ഇടപെടൽ കുറയുന്നത് വന്യമൃഗശല്യം വർധിക്കുന്നതിന് ഇടയാക്കുമെന്നാണ് കരുതുന്നത്. നിർമാണ, വിനോദസഞ്ചാര മേഖലകളെയും ആദിവാസികളുടെ പരമ്പരാഗത വന വിഭവ ശേഖരണത്തെയും ഇത്‌ ബാധിക്കും. അഗളി വില്ലേജിൽ മാത്രമാണ് മലയോര മേഖലയല്ലാത്ത ഇടങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home