ad
Deshabhimani

സൂപ്പർമാർക്കറ്റിന്റെ മറവിൽ ലഹരിവിൽപ്പന: വ്യാപാരി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 12:43 AM | 1 min read

പാലക്കാട്

സൂപ്പർമാർക്കറ്റിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്ന മൊത്തവിൽപ്പന നടത്തിയയാൾ എക്സൈസ് പിടിയിൽ. പയലൂർ തച്ചക്കോറ സ്വദേശി ഷാജഹാ (43)നാണ് 35 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന്‌ കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ തൻസിൽ താഹയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട എന്നിവിടങ്ങളിലെ വ്യാപാരികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതും ഇയാളാണ്‌. ലഹരിവിൽപ്പനയ്ക്ക് മറയായി ഉപയോഗിച്ച ഇയാളുടെ കടയുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് നടപടി ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home