Deshabhimani

പാലക്കാട്‌ ഡിവിഷൻ വിഭജനം പിൻവലിക്കണം: ഡിആർഇയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2026, 01:12 AM | 1 min read

ഷൊർണൂർ

പാലക്കാട്‌ ഡിവിഷൻ വിഭജനം റെയിൽവേ പിൻവലിക്കണമെന്ന് ഡിആർഇയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. യാതൊരു അന്വേഷണവും കൂടിയാലോചനയും ഇല്ലാതെ ഏകപക്ഷീയമായാണ്‌ ഡിവിഷൻ വിഭജനം റെയിൽവേ നടപ്പാക്കുന്നത്‌. മുൻ വർഷങ്ങളിൽ പാലക്കാട് ഡിവിഷൻ ഉൽപ്പാദനക്ഷമത, ചരക്ക്-യാത്രാ വരുമാനം, സുരക്ഷ, സമയനിഷ്ഠ എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചതിനെ തമസ്കരിക്കുന്ന നടപടിയാണിത്‌. നിഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിലുള്ള തീരുമാനം എത്രയുംവേഗം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. പാലക്കാട് ഡിവിഷനിലെ ജീവനക്കാരുടെ അലവൻസുകൾ കഴിഞ്ഞ രണ്ടുവർഷമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുടങ്ങിയിരിക്കുകയാണ്‌, ഇത്‌ ഉടൻ നൽകണം, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ 2026 ആഗസ്‌ത്‌ 26ലെ ഉത്തരവുപ്രകാരം റെയിൽവേയിലെ 28,440 രൂപ മിനിമം ശമ്പളം അടിസ്ഥാനമാക്കി ബോണസ് നൽകണം, ഒഴിവുകൾ നികത്തണം, ശമ്പള കമീഷൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് സെപ്‌തംബർ 15ന് ദക്ഷിണ റെയിൽവേയിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ്‌ സുകുമാരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബേബി ഷക്കീല, ശരവണൻ, ആർ ഇളങ്കോവൻ, എ ജാനകിരാമൻ, ആർ ജി പിള്ള, എം എൽ വിബി, കെ ബിജു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home