ad
Deshabhimani

ഡീസല്‍ മോഷണം: 2 പേർകൂടി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2025, 12:21 AM | 1 min read

കൊല്ലങ്കോട്

തേക്ക്‌ പ്ലാന്റേഷനില്‍ നിര്‍ത്തിയിട്ട അഞ്ച്‌ വാഹനത്തിൽനിന്ന്‌ ഡീസല്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേർകൂടി അറസ്‌റ്റിൽ. കയറാടി വീഴ്‌ലി രണ്ടുപ്ലാക്കല്‍ ബേബി തോമസ് (ജൂഡോ ബേബി–-44), കയറാടി വീഴ്‌ലി മുല്ലക്കൽ വീട്ടിൽ രജീഷ് (ടിന്റുമോൻ–-48) എന്നിവരെയാണ്‌ നെന്മാറ പൊലീസ്‌ പിടികൂടിയത്‌. കേസിൽ വീഴ്‌ലി സ്വദേശി അബുമോനെ ഒരാഴ്ചമുമ്പ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി. വടക്കാഞ്ചേരി എഴക്കാട് കൊട്ടാരത്തില്‍ വീട്ടില്‍ സാബുവിന്റെ പരാതിയിലാണ് കേസ്‌. അയിലൂര്‍ മൈലാടുംപരുതയിലെ തേക്ക് പ്ലാന്റേഷന്റെ രണ്ട്‌ ടോറസ് ലോറി, ട്രാക്ടര്‍, മണ്ണുമാന്തി, ജീപ്പ് എന്നിവയുടെ ടാങ്ക് പൊളിച്ച് 252 ലിറ്റര്‍ ഡീസലാണ് മോഷ്ടിച്ചത്. ടയര്‍, സ്പാനറുകള്‍, ചുറ്റിക ഉള്‍പ്പെടെയുള്ളവയും മോഷ്ടിച്ചു. നെന്മാറ എസ്‌ഐ ഫതിൽറഹ്മാൻ, എഎസ്ഐ സന്തോഷ്‌ ശിവൻ, എസ്‌സിപിഒമാരായ ജോൺ ക്രൂസ്, റഫീഷ്, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home