ad
Deshabhimani

ജനവിരുദ്ധ ധവളപത്രം

പ്രതിഷേധവുമായി ജീവനക്കാർ

ധവളപത്രം തള്ളിക്കളയണമെന്നാവശ്യപ്പെട്ട്‌ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ 
ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ധവളപത്രം തള്ളിക്കളയണമെന്നാവശ്യപ്പെട്ട്‌ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ 
ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 06, 2026, 12:39 AM | 1 min read

പാലക്കാട്

ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ മുന്നോടിയായി സർക്കാർ ഇറക്കിയ ധവളപത്രം തള്ളിക്കളയണമെന്നും സിവിൽ സർവീസിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വെള്ളിയാഴ്‌ച പാലക്കാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, സംസ്ഥാന നിർവാഹക സമിതി അംഗം എം ആർ മഹേഷ്കുമാർ, ജില്ലാ പ്രസിഡന്റ്‌ എ എം അജിത്‌, ഷെരീഫ് എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ താലൂക്ക് സെക്രട്ടറി ബി രാജേഷ് സ്വാഗതവും കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി പി എം ബിജു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home