Deshabhimani

ആ-ഢംബര കാർ ഇടിച്ച് മരണം

മുകളിൽനിന്ന്‌ വിളിവന്നു
മൃതദേഹം വീണ്ടും അഴിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Oct 14, 2026, 12:00 AM | 1 min read

പാലക്കാട്‌

അങ്കമാലി താലൂക്ക്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം അഞ്ചുമിനിറ്റിനകം മൃതദേഹം വിട്ടുതരാമെന്നായിരുന്നു പൊലീസ്‌ അറിയിച്ചത്‌. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞാണ്‌ കിട്ടിയത്‌. പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം രക്തസാമ്പിൾ എടുക്കാനെന്ന പേരിൽ വീണ്ടും അഴിച്ചത്‌ എന്തിനാണെന്ന്‌ ചോദിച്ചപ്പോൾ മുകളിൽനിന്ന്‌ വിളി വന്നു എന്നായിരുന്നു പൊലീസുകാരുടെ മറുപടി. ആരാണ്‌ വിളിച്ചുപറഞ്ഞതെന്ന്‌ അറിയില്ല. റീ പോസ്‌റ്റ്‌മോർട്ടമാണോ എന്നും മനസ്സിലായില്ല. ഇത്‌ കേസിൽ കൃത്രിമം കാണിക്കാനാണോ എന്ന്‌ സംശയിക്കുന്നു. നെടുമ്പാശേരിയിൽ അപകടത്തിൽ മരിച്ച മണ്ണാർക്കാട്‌ കരിമ്പ സ്വദേശി ഗോപികയുടെ അച്ഛൻ പ്രദീപ്‌കുമാർ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ ഞങ്ങൾക്ക്‌ ഒരു സഹായവും ഉറപ്പ്‌ നൽകിയിട്ടില്ല. മരണശേഷം പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും സംശയിക്കുന്നു. എഫ്‌ഐആറിൽ പ്രതികളുടെ പേര്‌ ചേർത്തിട്ടില്ല. ആരാണ്‌ കാർ ഓടിച്ചതെന്നുപോലും പരാമർശിച്ചിട്ടില്ല. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികൾ മൊഴിനൽകിയിട്ടും അതും രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ ആലുവ കോടതി റിമാൻഡ്‌ ചെയ്‌തപ്പോൾ ബോസ്‌റ്റൽ ഹോസ്‌റ്റലിലേക്കാണ്‌ പൊലീസ്‌ കൊണ്ടുപോയത്‌. ഇത്‌ പ്രതികൾക്ക്‌ സ‍ൗകര്യമൊരുക്കാനാണ്‌. എന്റെ മകൾ പോയി. ഇനി തിരിച്ചുവരില്ല. ഭാവിയിൽ ഒരു കുട്ടിക്കും ഇ‍ൗ ഗതിയുണ്ടാകരുത്‌. അതിനാണ്‌ ഞങ്ങൾ പോരാടുക. സാന്പത്തിക ശേഷിയുള്ളവർ അത്‌ ആസ്വദിക്കട്ടെ. പാവപ്പെട്ട കുടുംബത്തിലുള്ള കുട്ടികളെ കൊന്നിട്ടുവേണോ. ശിരുവാണി ജങ്‌ഷനിൽ ഓട്ടോറിക്ഷ ഓടിച്ചാണ്‌ കുടുംബം കഴിയുന്നത്‌. അവളായിരുന്നു പ്രതീക്ഷ. കൊച്ചിയിൽ സോഫ്‌വെയർ കോഴ്‌സിന്‌ പഠിക്കുന്ന ഗോപിക, പഠനചെലവ്‌ കണ്ടെത്താൻ ഒരു ഷോപ്പിൽ താൽക്കാലിക ജോലി നോക്കുന്നുണ്ട്‌. പകൽ മുഴുവൻ പഠനവും ജോലിയും കഴിഞ്ഞ്‌ രാത്രിയാണ്‌ അവർക്ക്‌ അൽപം ഒഴിവ്‌ കിട്ടുന്നത്‌. ആ സമയം പുറത്ത്‌ ഭക്ഷണം കഴിക്കാൻ പോകും. പഠനത്തിൽ മിടുക്കിയാണ്‌. എല്ലാ കാര്യങ്ങളും കുടുംബാംഗങ്ങളുമായി പങ്കുവയ്‌ക്കും. മരിക്കുന്നതിന്റെ അന്ന്‌ രാത്രി 10.45ന്‌ എന്നെ വിളിച്ചിരുന്നു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നുവെന്നും പറഞ്ഞു. പിന്നീട്‌ ഷോപ്പിലെ മാനേജർ വിളിച്ച്‌ ഗോപികക്ക്‌ അപകടം സംഭവിച്ചതായി അറിയിച്ചു. മകൾ മരിച്ചതിനേക്കാൾ വേദന ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങളാണ്‌. മരിച്ച മകളെ അപമാനിക്കരുത്‌– പ്രദീപ്‌കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home