ad
Deshabhimani

അണക്കെട്ടുകളിൽ വെള്ളം താഴുന്നു

വേനലിൽ വെള്ളമിറങ്ങിത്തുടങ്ങിയ മലമ്പുഴ അണക്കെട്ടിന്റെ ആനക്കൽ ഭാഗത്തെ കാഴ്ച

വേനലിൽ വെള്ളമിറങ്ങിത്തുടങ്ങിയ മലമ്പുഴ അണക്കെട്ടിന്റെ ആനക്കൽ ഭാഗത്തെ കാഴ്ച

വെബ് ഡെസ്ക്

Published on Apr 11, 2026, 12:00 AM | 1 min read

പാലക്കാട്‌

വേനൽ കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിൽ വെള്ളം താഴുന്നു. മാർച്ച്‌ പകുതിയിൽ സംഭരണശേഷിയുടെ പകുതിയായിരുന്നു വെള്ളം. വേനൽമഴ വേണ്ടതോതിൽ ലഭിക്കാതായതോടെ ഏപ്രിലിൽ വെള്ളം വീണ്ടും താഴ്‌ന്നു. വനത്തിനുള്ളിൽനിന്നുള്ള നീരുറവകളും നിർജീവമായി. ഇതോടെ റിസർവോയർ ഭാഗങ്ങളിൽ നിലംകണ്ടു. നിലവിൽ ശിരുവാണി– 43 ശതമാനം, കാഞ്ഞിരപ്പുഴ–32, മീങ്കര–30, വാളയാർ–27, മലമ്പുഴ–19, പോത്തുണ്ടി – 20, ചുള്ളിയാർ – 16, മംഗലം– 7 എന്നിങ്ങനെയാണ്‌ വെള്ളത്തിന്റെ അളവ്‌. കഴിഞ്ഞ മഴക്കാലത്ത്‌ ഉയർന്ന അളവിൽ വെള്ളമുണ്ടായിരുന്ന അണക്കെട്ടുകളാണിവ. വനമേഖലകളിലും ജല ദ‍ൗർലഭ്യം നേരിടുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home