ad
Deshabhimani

വിള ഇന്‍ഷുറന്‍സിനുള്ള രജിസ്‌ട്രേഷൻ സമയം നീട്ടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2025, 12:17 AM | 1 min read

പാലക്കാട്‌

വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നടീല്‍ ആരംഭിക്കാത്തതിനാൽ 30ന്‌ മുമ്പ്‌ രജിസ്‌ട്രേഷൻ നടക്കില്ല. പരമാവധി കർഷകർക്ക്‌ ആനുകൂല്യം ലഭ്യമാകാൻ തീയതി നീട്ടേണ്ടത് ആവശ്യമാണെന്നും എ പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക്‌ പ്രവര്‍ത്തനം ഒക്ടോബറിൽ ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കെ പ്രേകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. അമിത ഭാരം കയറ്റിയ ലോറികൾ നിരത്തുകളിൽ പതിവാകുന്നു. ഇത്‌ റോഡുകളുടെ തകർച്ചയ്‌ക്ക്‌ വഴിവയ്‌ക്കുന്നുണ്ട്‌. വിഷയം പരിഹരിക്കാൻ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കണം. പട്ടാമ്പിയിലെ വാതക ശ്മശാനം ഉടൻ നിർമാണം പൂർത്തിയാക്കണമെന്നും മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു. പറളി – ഓടന്നൂര്‍ പാലം നിര്‍മാണം വേഗത്തിലാക്കണമെന്നും കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളിലുള്ള 150 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കെ ശാന്തകുമാരി എംഎല്‍എ നിർദേശിച്ചു. വന്യജീവി ആക്രമണത്തില്‍ 77 അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കിയതായി മണ്ണാര്‍ക്കാട്, നെന്മാറ ഡിഎഫ്ഒമാര്‍ കെ ബാബു എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ഒന്നാംവിള നെല്ല് സംഭരണതുക അടിയന്തരമായി നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സിലുള്ള 13 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന്‌ കെ ഡി പ്രസേനന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നവകേരള സദസ്സിലെ നിര്‍ദേശങ്ങള്‍ പ്രകാരം നടപ്പാക്കുന്ന വികസന പദ്ധതികളും ജില്ലയിലെ മറ്റ്‌ വികസനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കലക്ടര്‍ എംഎസ്‌ മാധവിക്കുട്ടി ഉദ്യോഗസ്ഥർക്ക്‌ നിര്‍ദേശം നൽകി. യോഗത്തില്‍ എഡിഎം കെ സുനില്‍കുമാര്‍, ആര്‍ഡിഒ കെ മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ് വിനോദ് ബാബു എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home