ചൂഷണരഹിത സമൂഹം ലക്ഷ്യം: എം ബി രാജേഷ്

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിനിടെ മഴ പെയ്തപ്പോൾ കസേരകൾ തലയിൽ വച്ച് നിൽക്കുന്നവർ
പാലക്കാട്
കമ്യൂണിസ്റ്റ് പാർടിയുടെ ഉടമകൾ ജനങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. പാലക്കാട്ട് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂഷിതരുടെയും മർദിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പാർടിയാണിത്. പൊരുതി മുന്നേറിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് സാധാരണക്കാരായ മനുഷ്യരുടെ ദാസന്മാരാണ് പാർടിയും നേതാക്കളും പ്രവർത്തകരും. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത വ്യവസ്ഥ സ്ഥാപിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന പാർടിയാണിത്. മുൻപ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഇനി 100 വർഷത്തേക്ക് അവർ അധികാരത്തിൽ വരില്ലെന്ന് ആന്റണി പറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തിയെന്നും എം ബി രാജേഷ് പറഞ്ഞു.








0 comments