സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചു
ചെങ്കടലിരമ്പം

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിന്റെ സദസ്സ്

സ്വന്തം ലേഖകൻ
Published on Oct 05, 2026, 12:33 AM | 1 min read
പാലക്കാട്
അതിജീവന പോരാട്ടങ്ങൾക്ക് പുതിയ കരുത്തും ദിശാബോധവും പകർന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് സമാപനം. ജില്ലാ കമ്മിറ്റി ഓഫീസായ എം പി കുഞ്ഞിരാമൻ മാസ്റ്റർ മന്ദിരത്തിൽ (സ. സീതാറാം യെച്ചൂരി നഗർ) ശനി രാവിലെ തുടങ്ങിയ യോഗം ഞായർ ഉച്ചയോടെ സമാപിച്ചു. ഞായർ രാവിലെ 10 മുതൽ പൊതുചർച്ച തുടർന്നു. എം വി ഗോവിന്ദൻ, ഇ എൻ സുരേഷ്‌ബാബു എന്നിവർ ചർച്ചയ്‌ക്ക് മറുപടി പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയായി വി ചെന്താമരാക്ഷനെ യോഗം തീരുമാനിച്ചു. എട്ടുപേരെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാക്കി. തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ശ്രീകൃഷ്‌ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ, മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, വടക്കഞ്ചേരി ഏരിയ സെക്രട്ടറി വി രാധാകൃഷ്ണൻ, കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ രമാധരൻ, അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്‌ണ, ജോയിന്റ് സെക്രട്ടറി എ എൻ നീരജ് എന്നിവരാണ് ക്ഷണിതാക്കൾ. ഞായർ വൈകിട്ട് പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം പരിസരത്ത് നടന്ന റാലിയിൽ അരലക്ഷത്തോളംപേർ പങ്കെടുത്തു. കനത്ത മഴ അവഗണിച്ചും ജനം ഒഴുകിയെത്തി. യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ അധ്യക്ഷനായി.









0 comments