ad
Deshabhimani

മുണ്ടൂരില്‍ 4 കുടുംബം 
ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പം

ബിജെപി വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ 
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Mar 02, 2026, 01:12 AM | 1 min read

മുണ്ടൂര്‍

ബിജെപിയില്‍നിന്ന്‌ വര്‍ഗീയതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച നാല് കുടുംബങ്ങള്‍ക്ക് സ്വീകരണം നൽകി. മുണ്ടൂര്‍ ചുങ്കത്ത് സ്വീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വി ലക്ഷ്മണൻ അധ്യക്ഷനായി. മുണ്ടൂര്‍ മന്ദത്തുപറമ്പ് സ്വദേശികളായ കൃഷ്ണപ്രസാദ്, രാഹുല്‍, സാജന്‍, ഉണ്ണിക്കുട്ടന്‍ എന്നിവർ കുടുംബസമേതമാണ്‌ ബിജെപി വിട്ടത്‌. ഏരിയ സെക്രട്ടറി സി ആര്‍ സജീവ്, ലോക്കല്‍ സെക്രട്ടറി എസ് നാരായണന്‍കുട്ടി, സോണിരാജ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home