ഡിഎംഎഫ് വിട്ട് 30 പേർ
സിപിഐ എമ്മുമായി സഹകരിക്കും

പാലക്കാട്
ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിലേക്ക് (ഡിഎംഎഫ്) പോയവർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡന്റ് സെലീന ബീവി എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് ഡിഎംഎഫ് വിട്ടത്. ചൊവ്വാഴ്‌ച സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഇവർ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവുമായി ചർച്ച നടത്തി. ഡിഎംഎഫ് സിഎംപിയിൽ ലയിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐ എമ്മിൽ തിരിച്ചെത്തിയതെന്ന് മുഹമ്മദ് റാസിക്ക് പറഞ്ഞു. സിപിഐ എം വിട്ടവർ രൂപീകരിച്ചതാണ് ഡിഎംഎഫ് എന്നാണ് നേതാക്കൾ പറഞ്ഞതെങ്കിലും അവസാനം എത്തിയത് സിഎംപിയിലാണ്. വലതുപക്ഷത്തേക്ക് പോകാൻ താൽപ്പര്യമില്ല. തെറ്റിദ്ധാരണ പരിഹരിച്ച് എല്ലാവരും സിപിഐ എമ്മിലേക്ക് തിരിച്ചുവന്നുവെന്നും ഇനി പാർടിയോടൊപ്പം പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു.










0 comments