15 കേന്ദ്രങ്ങളിൽ ബഹുജന സമരം
ഇന്ധന വിലവർധനയും വിലക്കയറ്റവും; സിപിഐ എം പ്രക്ഷോഭം ഇന്ന്

പാലക്കാട്
അനിയന്ത്രിതമായി തുടർച്ചയായുള്ള ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ വ്യാഴാഴ്‌ച ജില്ലാ – ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തും. പത്ത് ദിവസത്തിനുള്ളിൽ ഏട്ട് രൂപയാണ് പെട്രോൾ – ഡീസൽ വില കേന്ദ്രസർക്കാർ വർധിപ്പിച്ചത്. പ്രതിപക്ഷത്തിരുന്നപ്പോൾ സംസ്ഥാന നികുതി കറുച്ച് ജനങ്ങളുടെ അധികഭാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട യുഡിഎഫ് അധികാരത്തിലേറിയപ്പോൾ ഇന്ധന നികുതി കുറയ്‌ക്കുന്നത് മണ്ടത്തരമെന്നാണ് പറയുന്നത്. സർവമേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധനവില വർധനയ്‌ക്കുപുറമെയാണ് പാചകവാതകത്തിനും കേന്ദ്രസർക്കാർ വിലകൂട്ടിയത്. ഇതിനെതിരെയാണ് സിപിഐ എം രാവിലെ മുഴുവൻ ഏരിയകളിലും പ്രതിഷേധിക്കുന്നത്. പാലക്കാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റ് ഓഫീസലേക്ക് നടക്കുന്ന മാർച്ച് കേന്ദ്രകമ്മിറ്റിയംഗം കെ എസ് സലീഖ ഉദ്‌ഘാടനം ചെയ്യും. വടക്കഞ്ചേരി പോസ്‌റ്റ് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, മുണ്ടൂർ പോസ്‌റ്റ് ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്, പുതുശേരി ചന്ദ്രനഗർ പോസ്‌റ്റ് ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം കെ ശാന്തകുമാരി എന്നിവർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ ആലത്തൂരിലും ടി കെ നൗഷാദ് ചിറ്റൂരിലും എം ആർ മുരളി ഒറ്റപ്പാലത്തും വി പൊന്നുക്കുട്ടൻ കുഴൽമന്ദത്തെ കോട്ടായിയിലും എസ് അജയകുമാർ തൃത്താലയിലെ കൂറ്റനാട്ടും ഉദ്‌ഘാടനം ചെയ്യും. പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ മാർച്ച് ജില്ലാ സെക്രട്ടറിയറ്റ് അംഗം സുബൈദ ഇസ്‌ഹാക്ക് ഉദ്‌ഘാടനം ചെയ്യും. മേലേ പട്ടാമ്പിയിൽനിന്ന് പ്രകടനവുമുണ്ടാകും. മണ്ണാർക്കാട് ഹെഡ്‌പോസ്‌റ്റ് ഓഫീസ് മാർച്ച് ജില്ലാ കമ്മിറ്റിയംഗം യു ടി രാമകൃഷ്‌ണൻ, നെന്മാറ പോസ്‌റ്റ് ഓഫീസ് മാർച്ച് ജില്ലാ കമ്മിറ്റിയംഗം കെ ബാബു, ചെർപ്പുളശേരി പോസ്‌റ്റ് ഓഫീസ് മാർച്ച് ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ശ്രീകൃഷ്‌ണപുരം പോസ്‌റ്റ് ഓഫീസ് മാർച്ച് ജില്ലാ കമ്മിറ്റിയംഗം കെ സി റിയാസുദ്ദീൻ, അട്ടപ്പാടി പോസ്‌റ്റ് ഓഫീസ് മാർച്ച് ജില്ലാ കമ്മിറ്റിയംഗം സി പി ബാബു എന്നിവരും ഉദ്‌ഘാടനം ചെയ്യും.










0 comments