ad
Deshabhimani

സഹകരണ മേഖലയെ 
തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണം

കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഒറ്റപ്പാലം ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 04, 2025, 12:00 AM | 1 min read

ഒറ്റപ്പാലം

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന്​ കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ഒറ്റപ്പാലം ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്​ പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്​ എ എം സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുരേഷ്​കുമാർ സംഘടനാ റിപ്പോർട്ടും കെ നാരായണൻകുട്ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ്​ സെക്രട്ടറി എസ് കൃഷ്ണദാസ്, ഒറ്റപ്പാലം ഡിവിഷൻ സെക്രട്ടറി കെ ഭാസ്കരൻ, കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റ്​ എം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വിനോദ് (പ്രസിഡന്റ്​), കെ പി നൗഷാദലി (സെക്രട്ടറി), വി സജിത് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home