800 രൂപ കിട്ടിയാൽ 200 മുതൽ 300 രൂപവരെ പെട്രോളിനായി ചെലവാകും
ആശങ്കയിൽ ഓൺലൈൻ ഭക്ഷണവിതരണക്കാർ

പാലക്കാട് നഗരത്തിൽ ഓർഡറുമായി പോകുന്ന ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളി
പാലക്കാട്
പാചകവാതക ക്ഷാമത്തിനൊപ്പം ഇന്ധന വിലയും വർധിച്ചതോടെ ഓൺലൈനിലൂടെ ഭക്ഷണ വിതരണം ചെയ്യുന്ന ഗിഗ് വർക്കർമാരും പ്രതിസന്ധിയിലാണ്. വൻകിട ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനങ്ങളെ പാചകവാതക ക്ഷാമം കാര്യമായി ബാധിച്ച് തുടങ്ങിയിട്ടില്ല. എന്നാൽ ഇന്ധനവില സർവമേഖലയെയും ബാധിക്കുമ്പോൾ ഗിഗ് തൊഴിലാളികളുടെ വരുമാനത്തിലും ഇടിവുണ്ടാകുന്നു. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. സ്ഥാപനം പെട്രോളിനായി പ്രത്യേകം തുക വകയിരുത്തില്ല. ലഭിക്കുന്ന വരുമാനത്തിൽനിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. ദിവസം 800 രൂപ സമ്പാദിച്ചാൽ അതിൽനിന്ന് 200 മുതൽ 300 രൂപവരെ പെട്രോളിനായി ചിലവാകും. സ്ഥിതി രൂക്ഷമായാൽ സമ്പാദിക്കുന്ന തുകയിൽ വലിയൊരു ഭാഗം ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുമെന്ന് തൊഴിലാളികൾ പറയുന്നു. സ്ഥിരം ജീവനക്കാരല്ലാത്തതിനാൽ കമ്പനികളിൽനിന്ന് മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല.










0 comments