ad
Deshabhimani

ഹോട്ടലുടമകൾ പ്രതിഷേധിച്ചു

വാണിജ്യ ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

വാണിജ്യ ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on May 03, 2026, 01:00 AM | 1 min read

പാലക്കാട്‌

പാചകവാതക വാണിജ്യ സിലിണ്ടറുകളുടെ വില ക്രമാതീതമായി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി ബുധനാഴ്‌ച നടത്തുന്ന കടയടപ്പ് സമരത്തിന് മുന്നോടിയായാണ് യൂണിറ്റ്‌ തലങ്ങളിലെ പ്രതിഷേധം. നഗരത്തിൽ അഞ്ചുവിളക്ക്‌ ജങ്‌ഷനിൽനിന്ന്‌ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാക്ക്‌ ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം ഷാജി, ഭാരവാഹികളായ മുഹമ്മദ് കലീം, മെൻമ സഫീർ, പി അബ്ദുൾ ഹക്കീം, ടോപ് ഇൻ ടൗൺ രാജു, എ മുഹമ്മദ് റാഫി, അച്യുതൻ, മുസ്തഫ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ ജയൻ ജ്യോതി അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home