ad
Deshabhimani

പാചകവാതക ക്ഷാമം രൂക്ഷമായതോടെ വിൽപ്പനയേറി

ചൂട്ടടുപ്പിലേക്ക്‌ പിന്നെയും

ചൂട്ടടുപ്പിലേക്ക്‌ പിന്നെയും
വെബ് ഡെസ്ക്

Published on Mar 18, 2026, 02:00 AM | 1 min read

ആർ ജനാർദനൻ

കുഴൽമന്ദം

പാചകവാതക സിലിണ്ടർ കിട്ടാൻ പ്രയാസമായതോടെ കളിമൺ ചൂട്ടടുപ്പുകൾക്ക്‌ ആവശ്യക്കാരേറി. ഇവയുടെ വിൽപ്പന കൂടി. 250 മുതൽ 300 രൂപ വരെയാണ്‌ വില. ഇത്തരം അടുപ്പുകൾ രണ്ടുതരത്തിലാണ് പ്രധാനമായും തയ്യാറാക്കുന്നത്. മരമില്ലുകളിൽനിന്ന്‌ ലഭിക്കുന്ന അറക്കാപൊടി ഉപയോഗിച്ച് തീകത്തിച്ച്‌ പാചകം ചെയ്യുന്നതാണ് ഒരുതരം. ഇത് വൃത്താകൃതിയിലും അടിവശം കത്തിയ ചാരം നീക്കാൻ സൗകര്യത്തോടെ ദ്വാരമുള്ളതുമാണ്. മറ്റൊന്ന് വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന അടുപ്പാണ്. ഇത്തരം അടുപ്പുകൾക്കാണ് പ്രിയം. പുതിയ വീടുകളിൽ പാലുകാച്ചലിലും ക്ഷേത്രങ്ങളിൽ പൊങ്കാല തയ്യാറാക്കാനും ഇത്‌ ഉപയോഗിക്കുന്നവരുമുണ്ട്‌. വേനൽ കനത്തതോടെ ഓട്ടോ സ്റ്റാൻഡുകളിലും പൊതുനിരത്തുകളിലും വയ്ക്കുന്നതിനുള്ള മൺകൂജകളുടെയും വിൽപ്പനയും തകൃതിയാണ്‌. ആദ്യകാലങ്ങളിൽ വീട് വീടാന്തരങ്ങളിൽ വിൽപ്പന നടത്തിയിരുന്നുവെങ്കിലും നിലവിൽ ആവശ്യക്കാർ അന്വേഷിച്ചുവരുകയാണ്‌ പതിവെന്ന്‌ മൺപാത്ര നിർമാണ തൊഴിലാളിയായ പെരിങ്ങോട്ടുകുറുശി പിലാപ്പുള്ളി പുറ്റുണ്ട സ്വദേശി വേലൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home