Deshabhimani

സിഐടിയു സെമിനാർ

കോർപറേറ്റുകൾക്ക്‌ തൊഴിലാളികളെ ഒറ്റുകൊടുക്കുന്നു: എ കെ ബാലൻ

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുശേരി ഡിവിഷൻ കമ്മിറ്റി "ലേബർ കോഡുകൾ പുനർജനിക്കുന്ന 
കൂലി അടിമത്തം' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുശേരി ഡിവിഷൻ കമ്മിറ്റി "ലേബർ കോഡുകൾ പുനർജനിക്കുന്ന 
കൂലി അടിമത്തം' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 12:25 AM | 1 min read

പുതുശേരി

ലേബർ കോഡ്‌ സംസ്ഥാനത്ത്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചതിലൂടെ വി ഡി സതീശൻ സർക്കാർ തൊഴിലാളികളെ കോർപറേറ്റുകൾക്ക്‌ ഒറ്റുകൊടുക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബാലൻ. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുശേരി ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച "ലേബർ കോഡുകൾ പുനർജനിക്കുന്ന കൂലി അടിമത്തം" സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫാണ്‌ കേരളത്തിൽ അധികാരത്തിലെങ്കിൽ ലേബർ കോഡ്‌ ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ല. ലേബർ കോഡ്‌ നടപ്പാക്കുന്നതിനെരെ മുഴവുൻ തൊഴിലാളികളും കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അല്ലെങ്കിൽ തൊഴിലാളികൾക്ക്‌ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ സംരക്ഷണവും നഷ്ടമാകുമെന്നും എ കെ ബാലൻ പറഞ്ഞു. സെമിനാറിൽ സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു അധ്യക്ഷനായി. പ്രൊഫ. വി കാർത്തികേയൻ നായർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി എം ഹംസ, സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി അംബിക, എം പത്മിനി, ഡിവിഷൻ പ്രസിഡന്റ്‌ എസ് സജിത്ത്, ജില്ലാ കമ്മിറ്റിയംഗം കെ ടി ഉദയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home