ലോകം കൺമുന്നിൽ
തൊട്ടുനോക്കി കുരുന്നുകൾ


സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:00 AM | 1 min read
പാലക്കാട്
ലോകകപ്പിന്റെ വലിയ മാതൃക, ബ്രസീലിന്റെയും പോർച്ചുഗലിന്റെയും അർജന്റീനയുടെയും ഫ്രാൻസിന്റെയും ജഴ്‌സിയണിഞ്ഞ കുട്ടികൾ. ലോകകപ്പ് ആവേശം പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിലുമെത്തി. ലോകകപ്പിന്റെ മാതൃക സ്‌കൂൾ ഓഫീസിൽ നിന്നു മൈതാനത്തേക്ക് കൊണ്ടുവരുന്പോൾ ക്ലാസ് മുറികളിൽനിന്ന് ആവേശത്തോടെ കുട്ടികൾ പുറത്തേക്കിറങ്ങി. വിവിധ രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞും കൊടികൾ വീശിയും മൈതാനത്തേക്ക് ഓടി. ലോകകപ്പിന്റെ പ്രതീകാത്മക രൂപമായിരുന്നുവെങ്കിലും അതിൽ തൊടാൻ കുട്ടികൾ തിക്കുംതിരക്കുംകൂട്ടി. കുട്ടികളുടെ ആവേശത്തിനൊപ്പം അധ്യാപകരും പങ്കുചേർന്നു. ലോകകപ്പിന്റെ ആവേശം കുട്ടികളിലേക്ക് പകരുന്നതിനായി സ്‌കൂളിൽ പ്രദർശന ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളാണ് മത്സരത്തിൽ അണിനിരന്നത്. ഫൈനലിൽ ബ്രസീൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് പോർച്ചുഗലിനെ തോൽപ്പിച്ചു. സമാപന ചടങ്ങിൽ ഡെപ്യൂട്ടി പ്രധാനഅധ്യാപകൻ ജയദീപ് ഘർഷോം, പിടിഎ പ്രസിഡന്റ് മൻസൂർ മണലാഞ്ചേരി എന്നിവർ ചേർന്ന് ലോകകപ്പ് സമ്മാനിച്ചു. സ്‌റ്റാഫ് സെക്രട്ടറി സ്‌മിത രത്നം റോബർട്ട്, കായികാധ്യാപകൻ പി ഷിബിൻ എന്നിവർ സംസാരിച്ചു.










0 comments