നീറ്റ് പരീക്ഷ റദ്ദാക്കൽ ആശങ്കയിൽ 4,701 വിദ്യാർഥികൾ

നീറ്റ് പരീക്ഷ റദ്ദാക്കൽ ആശങ്കയിൽ 4,701 വിദ്യാർഥികൾ
പാലക്കാട്
കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ ജില്ലയിൽ ആശങ്കയിലായത് 4,701 വിദ്യാർഥികൾ. മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നീറ്റ് പരീക്ഷയെഴുതിയ ഇവർ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ 4,977 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. ജില്ലയിലെ 11 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പരീക്ഷ. പകൽ 11 മുതൽ ഒന്നുവരെയായിരുന്നു റിപ്പോർട്ടിങ് സമയം. രാജസ്ഥാനിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെതുടർന്നാണ് രാജ്യവ്യാപകമായി നടന്ന പരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇത് 14 ലക്ഷം വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചു. മാറ്റിവച്ച പരീക്ഷ എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല.










0 comments