ad
Deshabhimani

ബിഎസ്എൻഎൽ ജീവനക്കാരുടെപ്രതിഷേധം തുടരുന്നു

ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിഷേധത്തിന്റെ രണ്ടാംദിനം എൻഎഫ്‌പിഇ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 24, 2026, 02:00 AM | 1 min read

പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, സിസിഡബ്ല്യുഎഫ് സംഘടനകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ രണ്ടാംദിനം ചിറ്റൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിനുമുന്നിൽ എൻഎഫ്പിഇ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി ശിവദാസ് ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി ജി രാജൻ അധ്യക്ഷനായി. ബിഎസ്എൻഎൽഇയു സംസ്ഥാന അസി. സെക്രട്ടറി യു ആർ രഞ്ജീവ്, ജില്ലാ പ്രസിഡന്റ്‌ കെ വി മധു, ജില്ലാ അസി. സെക്രട്ടറി വി എൻ സതീഷ്, ഓർഗനൈസിങ്‌ സെക്രട്ടറി ഷിബു, സിജിപിഎ ജില്ലാ സെക്രട്ടറി വി മോഹൻദാസ്, എഐബിഡിപിഎ ജില്ലാ ട്രഷറർ എം കുപ്പുസ്വാമി, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ സുകുമാരൻ, കെ ശശിധരൻ, മുരളീമോഹൻ, വി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി എ പ്രസീല സ്വാഗതവും എഐബിഡിപിഎ ചിറ്റൂർ ഏരിയ സെക്രട്ടറി സി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. മൂന്നാംദിവസം ഷൊർണൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിനുമുന്നിൽ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. അഫോർഡബിലിറ്റി വ്യവസ്ഥ ഒഴിവാക്കി ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, പെൻഷൻ പരിഷ്കരണം നടത്തുക, താൽക്കാലിക ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home