‘മനുഷ്യന്റെ മണം' പുസ്തകം പ്രകാശിപ്പിച്ചു

കെ ജയദേവൻ രചിച്ച ‘മനുഷ്യന്റെ മണം' പുസ്തകം സാഹിത്യകാരൻ കെ സി നാരായണൻ കവി പി രാമന് നൽകി പ്രകാശിപ്പിക്കുന്നു
ശ്രീകൃഷ്ണപുരം
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ജയദേവൻ രചിച്ച ഓർമക്കുറിപ്പുകളുടെയും യാത്രാനുഭവങ്ങളുടെയും സമാഹാരം ‘മനുഷ്യന്റെ മണം' പ്രകാശിപ്പിച്ചു. സാഹിത്യകാരൻ കെ സി നാരായണൻ കവി പി രാമന് പുസ്തകം കൈമാറി. കെ പ്രേംകുമാർ എംഎൽഎ, കെ ജയദേവൻ, പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, മേഖലാ സെക്രട്ടറി എ പി കേലു എന്നിവർ സംസാരിച്ചു.










0 comments