ad
Deshabhimani

ബൈക്ക് മോഷണം; ഒരാൾകൂടി പിടിയിൽ

നസീർ
വെബ് ഡെസ്ക്

Published on Jul 07, 2026, 02:00 AM | 1 min read

പാലക്കാട്

യാത്രക്കാരനെ തടഞ്ഞുനിർത്തി ബൈക്ക് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ ഒരാൾകൂടി പിടിയിൽ. മണപ്പാടം സ്വദേശി നസീറാണ്‌ (40) ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്‌. വടക്കഞ്ചേരി, പാലക്കാട് സൗത്ത് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണിയാൾ. കേസിൽ നേരത്തേ പാലക്കാട്‌ കള്ളിക്കാട് കളത്തിങ്കൽ വീട്ടിൽ സുഹൈബ് (23), പട്ടാണിത്തെരുവ് പൂച്ചിങ്ങൽ വീട്ടിൽ അജ്മൽ (20) എന്നിവർ അറസ്റ്റിലായിരുന്നു. മെയ് 20ന്‌ പാലക്കാട് ബിഗ് ബസാർ സ്കൂളിന് മുന്നിലായിരുന്നു സംഭവം. പറക്കുന്നം സ്വദേശി അഹമ്മദ് ഷാഹിന്റെ (18) ബജാജ് കെടിഎം ബൈക്കിൽ പോകുമ്പോൾ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിച്ച് ബൈക്ക്‌ തട്ടിയെടുക്കുകയായിരുന്നു. പാലക്കാട് ടൗൺ സൗത്ത് എസ്ഐ അജാസുദ്ദീൻ, ഷബീബ് റഹ്മാൻ, എഎസ്ഐ സജി, നസീമ, എസ്‌സിപിഒമാരായ ആർ രാജീദ്, കെ എസ് ഷാലു, അനിൽകുമാർ, ബാലകൃഷ്ണൻ, പ്രദീപ്കുമാർ എന്നിവർ അന്വേഷണത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home