കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

കിഴക്കഞ്ചേരി
പട്ടയംപാടം ഇറക്കത്തിൽ കാട്ടുപന്നി ബൈക്കിലിടിച്ച് കുടുംബനാഥന് പരിക്കേറ്റു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജിക്കാ(56)ണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 5.40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് മടങ്ങുംവഴിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കും റെജിയും റോഡിൽനിന്ന് 20 അടിയോളം ദൂരെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തെറിച്ചു. റെജിക്ക് കാലുകൾക്കാണ് പരിക്കേറ്റത്. നാട്ടുകാർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെ ബൈക്കിൽ യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്.









0 comments