കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ

ഒറ്റപ്പാലം
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. പിടിയിലായ എം ഡി പ്രവേജിൽനിന്ന് ബാഗിൽ സൂക്ഷിച്ച നാലരക്കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രെയിനിൽ പരിശോധന കണ്ട് പുറത്തിറങ്ങിയ സമയത്താണ് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്. ബിഹാറിൽനിന്ന് കൊച്ചിയിലേക്ക് കടത്താനായിരുന്നു ശ്രമം. എസ്ഐമാരായ എം സുനിൽ, കെ ഹരിദേവ്, കെ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.










0 comments