പൊരുതുന്ന യുവതയ്‌ക്ക് ബെഫി ഐക്യദാർഢ്യം

പാലക്കാട്
ഡൽഹിയിൽ പൊരുതുന്ന യുവതയ്‌ക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഐക്യദാർഢ്യം. സമരക്കാർക്കെതിരെ കേന്ദ്രസർക്കാർ നടത്തിയ അതിക്രമങ്ങളിൽ ബിഇഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സുൽത്താൻപേട്ട കേരള ബാങ്ക് ലോക്കൽ ഹെഡോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ബിഇഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ റീന, ഐ എം സതീശൻ, എ രാമദാസ്, ജി പ്രശാന്ത്, സുമ ഹർഷൻ എന്നിവർ സംസാരിച്ചു. എൻ രാജു സ്വാഗതവും എൻ എസ് ശിവകുമാർ നന്ദിയും പറഞ്ഞു.










0 comments