Deshabhimani

ബാങ്കുകൾ വായ്‌പ നൽകിയത്‌ 32,649 കോടി രൂപ

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 01:31 AM | 1 min read

പാലക്കാട്‌

ജില്ലയിലെ ബാങ്കുകളിലൂടെ 2025–2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 32,649 കോടി രൂപ വായ്പ നൽകിയതായി ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗം. വാർഷിക ക്രെഡിറ്റ് പദ്ധതിയുടെ 91.71 ശതമാനമാണിത്‌. ഇതിൽ 13,360 കോടി രൂപ കൃഷിക്കും 3,838 കോടി രൂപ ചെറുകിട സംരംഭങ്ങൾക്കും 1,417 കോടി രൂപ വിദ്യാഭ്യാസം, ഭവനം തുടങ്ങിയ മേഖലകൾക്കുമാണ്‌ നൽകിയത്‌. 2025 ഡിസംബർ 31 വരെ ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 47,577 കോടി രൂപയും നിക്ഷേപം 64,613 കോടി രൂപയുമാണ്. യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം ശശി ഉദ്‌ഘാടനം ചെയ്തു. കലക്ടർ എം എസ്‌ മാധവിക്കുട്ടി അധ്യക്ഷയായി. കനറാ ബാങ്ക്‌ അസിസ്റ്റന്റ് ജനറൽ മാനേജർ എച്ച് എസ് ആനന്ദ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ ടി ബേബി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ജില്ലാ ഓഫീസർ എം മുത്തുകുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ എൻ എസ്‌ അമൽ, നബാർഡ് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ കവിത റാം എന്നിവർ സംസാരിച്ചു. ലീഡ്‌ ജില്ലാ മാനേജർ പി ടി അനിൽകുമാർ സ്വാഗതവും ബി രൂപലേഖ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home