അതിഥിത്തൊഴിലാളികളുടെ മക്കൾ സ്‌കൂൾ വിട്ടു
വിവേചനമെന്ന് ആരോപണം; അധ്യാപികയ്‌ക്കെതിരെ കേസ്

കഞ്ചിക്കോട്
അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന് ആരോപിച്ച് അതിഥിത്തൊഴിലാളികളുടെ മക്കൾ പഠനം നിർത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കഞ്ചിക്കോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് പരാതി. ഇൗ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ സഹോദരങ്ങളായ ചന്ദൻ കുമാറും കുന്ദൻ കുമാറുമാണ് പഠനം നിർത്തിയത്. ഇവരെ ക്ലാസിൽനിന്ന് അധ്യാപിക പുറത്താക്കിയെന്നും അതിഥി സംസ്ഥാനക്കാരെ സ്കൂളിൽ പഠിപ്പിക്കില്ലെന്ന് പറഞ്ഞുവെന്നും കുട്ടികളുടെ അമ്മ ചോട്ടു മഞ്ചി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും ബാലാവകാശ കമീഷനും നൽകിയ പരാതിയിൽ പറയുന്നു. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ചാണ് അധിക്ഷേപിച്ചതെന്നും സെപ്‌തംബർ 30ന് രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ട്. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിലാണ്.








0 comments