ad
Deshabhimani

ബാലസംഘം ക്രിസ്മസ് ആഘോഷം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 23, 2025, 12:28 AM | 1 min read

പാലക്കാട്

കുരുടിക്കാട്ടിൽ കാരൾ നടത്തിയ കുട്ടികളെ ബിജെപി– ആർഎസ്എസ് സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ പുതുശേരിയിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ ബാലസംഘം ക്രിസ്‌മസ് ആഘോഷിക്കും. കുട്ടികൾക്കുനേരെയുണ്ടായ ആക്രമണം മതനിരപേക്ഷ കേരളത്തെ ഞെട്ടിക്കുന്നതാണ്‌. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയാണ്. ഇത്‌ കേരളത്തിലും പയറ്റാനാണ് ശ്രമം. വർഗീയ ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സംഘപരിവാർ കടന്നാക്രമണം ക്രിസ്മസ് ആഘോഷിച്ച് പ്രതിരോധിക്കാനാണ് തീരുമാനം. ബാലസംഘം നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുവൻ കുട്ടികളും മുതിർന്നവരും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home