ഒറ്റപ്പാലത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ഒറ്റപ്പാലം
നിയോജക മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒറ്റപ്പാലം എ കെ ജി മന്ദിരത്തിൽ തുറന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി കെ പ്രേംകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ, മണ്ഡലം സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗം എം ഹംസ, സിപിഐ ശ്രീകൃഷ്ണപുരം മണ്ഡലം സെക്രട്ടറി കെ വേണുഗോപാൽ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി സുനിൽ, ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് കെ ബാബു മൊയ്തീൻകുട്ടി, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറി വി ജയരാജ് എന്നിവർ സംസാരിച്ചു.










0 comments