ഉള്ളടുപ്പത്തിൻ വഴികളിലൂടെ

പട്ടാമ്പി
പട്ടാമ്പി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹസിൻ ശനിയാഴ്‌ച വൈകിട്ട് വാടാനാംകുറുശിയിലെ വിവിധ മേഖലകളിലെ ജനസമ്പർക്ക പരിപാടികളിൽ പങ്കെടുത്തു. ഓങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘകാലം കിലയിലെ ഫാക്കൽറ്റിയുമായിരുന്ന വാടാനാംകുറുശി മോഴിയോട്ട് പി എം വിജയലക്ഷ്മിയെ വീട്ടിലെത്തി സന്ദർശിച്ചു. ഭരണനിർവഹണത്തിലെ പഴയകാല അനുഭവങ്ങൾ അവർ മുഹസിനുമായി പങ്കുവച്ചു. വിജയാശംസകളും നേർന്നു. വിവിധ കേന്ദ്രങ്ങളിൽ കാത്തുനിന്നവർ സ്നേഹാദരങ്ങളോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. രാവിലെ സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവും പട്ടാമ്പിയുടെ ആദ്യ എംഎൽഎയുമായിരുന്ന ഇ പി ഗോപാലന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ധീര രക്തസാക്ഷി പി കെ രാജന്റെ വീട്ടിലെത്തി അമ്മ പി കെ സരോജിനിയെയും സഹോദരൻ ഡോ. പി കെ ഹരിദാസിനെയും സന്ദർശിച്ചു.










0 comments