ഒപ്പമുണ്ട്, ഉറപ്പല്ലേ

ചെർപ്പുളശേരി
കഴിഞ്ഞ അഞ്ചുവർഷം നാടിന് കാവലായും കരുതലായുംനിന്ന പ്രിയ ജനപ്രതിനിധിയെ നെഞ്ചോടുചേർത്ത് സ്വീകരണ കേന്ദ്രങ്ങൾ. വികസനത്തുടർച്ച ഉറപ്പാണെന്ന ആശംസയുമായി ഷൊർണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി മമ്മിക്കുട്ടിയെ വരവേൽക്കുകയാണ് ആബാലവൃദ്ധം. പരിചയം പുതുക്കിയും ചേർത്തുപിടിച്ചും നടന്നു നീങ്ങുന്ന ‘മമ്മിക്കുട്ടിക്ക’ക്ക് വാഹനങ്ങളിൽ യാത്രചെയ്യുന്നവരും കരം നീട്ടുന്നു. ശനിയാഴ്‌ച വെള്ളിനേഴി ലോക്കൽ കൺവൻഷനിൽ പങ്കെടുത്തു. തിരുനാരായണപുരം ഉത്രത്തിൽകാവ്, തിരുവാഴിയോട്, കുറുവട്ടൂർ, കുറ്റാനശേരി, അടയ്‌ക്കാപുത്തൂർ എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു.










0 comments