ad
Deshabhimani

സാക്ഷരത പ്രഖ്യാപന വാർഷികം ആചരിച്ചു

Anniversary

വിരമിക്കുന്ന പ്രേരക്‌മാരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എം ശശി ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 12:00 AM | 1 min read

പാലക്കാട്‌

സംസ്ഥാനം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ 35–-ാം വാർഷികാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ടി എം ശശി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ–ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ എ കെ ഷീലാദേവി അധ്യക്ഷയായി. വിരമിക്കുന്ന പ്രേരക്‌മാരായ സുചിത്ര (ഷൊർണൂർ നഗരസഭ), കണ്ണാംബാൾ (പാലക്കാട് നഗരസഭ), സുലോചന (മുതുതല പഞ്ചായത്ത്) എന്നിവരെയും മുൻകാല സാക്ഷരതാ പ്രവർത്തകരെയും ആദരിച്ചു. ഗ്രന്ഥശാലാ പ്രവർത്തകനായ വി കെ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, സാക്ഷരതാമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസി. കോ–ഓർഡിനേറ്റർ പി വി പാർവതി, സാക്ഷരതാ സമിതിയംഗങ്ങളായ ഡോ. പി സി ഏലിയാമ്മ, ഒ വിജയൻ, ജയൻ അക്ഷരകല, ജയരാജൻ, പ്രേരക്‌മാരായ എം കെ ദേവി, ലുക്‌മാൻ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home