ad
Deshabhimani

കലക്ടറേറ്റ് ഉപരോധിച്ച് അങ്കണവാടി ജീവനക്കാർ

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ‌ ജില്ലാ കമ്മിറ്റി നടത്തിയ കലക്-ടറേറ്റ് ഉപരോധം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ‌ ജില്ലാ കമ്മിറ്റി നടത്തിയ കലക്-ടറേറ്റ് ഉപരോധം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 16, 2026, 01:22 AM | 1 min read

പലക്കാട്‌

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് ഉപരോധിച്ചു. പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ തങ്കമണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി സരള‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി അംബിക, യമുനാദേവി, ജില്ലാ ട്രഷറർ കെ ഓമന, ആർ ബിന്ദു, എച്ച്‌ ഷരീബ, കെ ആർ ഗിരിജ, കെ ഉണ്ണിയമ്മ, ഉഷാകുമാരി, പി ഉഷ, അനിത, ടി എം മായ എന്നിവർ സംസാരിച്ചു. ഡിജിറ്റൈസേഷന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർക്ക്‌ കേന്ദ്രസർക്കാർ 64 മാസത്തെ ഇൻസെന്റീവ്‌ നൽകാനുണ്ട്‌. ഇൻസെന്റീവ് കുടിശ്ശിക പൂർണമായും നൽകുക, 5 ജി മൊബൈൽ നൽകുക, സ്വകാര്യതയിലേക്ക് കടക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, ആധാർ, ഇ–കെവൈസി എഫ്ആർഎസ് രജി‌സ്ട്രേഷൻ നിർത്തലാക്കുക, ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ആനുകൂല്യങ്ങൾ നൽകാനുള്ള നിബന്ധന ഒഴിവാക്കുക, പോഷൺ ട്രാക്കർ അപാകം പരിഹരിക്കുക, അങ്കണവാടി ജീവനക്കാരെ മാനസിക സമർദത്തിലാക്കുന്നതിൽനിന്ന് മേലധികാരികൾ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home