ad
Deshabhimani

സ്മാര്‍ട്ടായി അനങ്ങനടി വില്ലേജ് ഓഫീസ്

അനങ്ങനടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകം പി മമ്മിക്കുട്ടി എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 02, 2025, 12:11 AM | 1 min read

ഒറ്റപ്പാലം

അനങ്ങനടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ രാജന്‍ ഓണ്‍ലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. പി മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷനായി. ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി ചന്ദ്രന്‍, തഹസില്‍ദാര്‍ സി എം അബ്ദുൾ മജീദ്, ജില്ലാ പഞ്ചായത്ത് അംഗം സി അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനിത, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി പി ശശി, കെ റഫീഖ്, സി പി വനജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ഷൈലജ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ടി കെ മുഹമ്മദ്, കെ പാറുക്കുട്ടി, അബ്ദുൾ സലാം, സി പി നൗഫൽ, സി ടി വിജയരാഘവൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫീസ്‌ നിര്‍മിച്ചത്‌. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, ഓഫീസ് സംവിധാനം, റെക്കോഡ് റൂം, ഡൈനിങ് റൂം, മീറ്റിങ് ഹാള്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, പൊതു ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home