ad
Deshabhimani

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 02, 2026, 12:01 AM | 1 min read

പാലക്കാട്

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി അനിരുദ്ധൻ അധ്യക്ഷനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളെ ആദരിച്ചു. ജില്ലാ സെക്രട്ടറി എൻ മുരളീധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ കൃഷ്ണൻ, എം കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ടി എം ജമീല, ടി പി ഭാസ്കരൻ, ടി വി സുബ്രഹ്മണ്യൻ, ജില്ലാ ട്രഷറർ വി എ മുരുകൻ, സംസ്ഥാന കമ്മിറ്റി അംഗം എച്ച് രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home