അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം
കഞ്ചിക്കോട് വ്യവസായ മേഖല സ്തംഭിച്ചു

കഞ്ചിക്കോട്
കേന്ദ്രസർക്കാരിന്റെ കർഷക– തൊഴിലാളി– ജനദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പണിമുടക്കിൽ നിശ്ചലമായി കഞ്ചിക്കോട് വ്യവസായ മേഖല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐടിഐ, ഹിന്ദുസ്ഥാൻ പെട്രോളിയം, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ മലബാർ സിമന്റ്സ്, കാംകോ, ഗ്രാമലക്ഷ്മി മുദ്രാലയം, ബഹുരാഷ്ട്ര കമ്പനികളായ സെയിന്റ് ഗോബൈൻ, വിവിധ ടെക്‌സ്‌റ്റയിൽ കമ്പനികൾ, കിൻഫ്ര പാർക്ക് തുടങ്ങി ചെറുതും വലുതുമായ 702 വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കഞ്ചിക്കോട് മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ടു. തൊഴിലുടമകളും പൂർണമായും സഹകരിച്ചു. ബിഎംഎസിലെ ചില തൊഴിലാളികളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കി. വാളയാർ ചെക്ക്പോസ്റ്റിൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.











0 comments