ad
Deshabhimani

ആലത്തൂരിൽ എല്ലാം സെറ്റ്‌

Alathur Taluk Hospital

നിർമാണം പുരോഗമിക്കുന്ന ആലത്തൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം

avatar
ജി അലേഷ്യസ്‌

Published on Jul 07, 2025, 12:51 AM | 1 min read

ആലത്തൂർ

സ്ഥലപരിമിതിയും സബ്‌ജയിലും കാരണം വികസനമുരടിപ്പിലായ ഒരു ആശുപത്രിയുണ്ടായിരുന്നു ആലത്തൂരിൽ. 16 പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്ന ആലത്തൂർ താലൂക്ക്‌ ആശുപത്രി. ജയിലിനുസമീപം അതിലും ഉയർന്ന കെട്ടിടം പറ്റില്ല എന്ന നിയമമായിരുന്നു പ്രതിസന്ധി. നിലവിലുള്ള കെട്ടിടം പൊളിച്ച്‌ അവിടെ ബഹുനില കെട്ടിടം നിർമിക്കാൻ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയപ്പോൾ സ്ഥലപരിമിതി വിലങ്ങുതടിയായി. ഇതോടെ താലൂക്ക്‌ ആശുപത്രിയുടെ സ്ഥിതി എന്നും ഇങ്ങനെയായിരിക്കുമെന്ന്‌ ജനം കരുതി. എന്നാൽ, ഇന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ താലൂക്ക്‌ ആശുപത്രി വികസനക്കുതിപ്പിലാണ്‌. 2021ൽ കെ ഡി പ്രസേനൻ എംഎൽഎയുടെ എംഎൽഎ ഫണ്ടിൽനിന്ന്‌ 1.10 കോടി ചെലവഴിച്ച്‌ ആശുപത്രിയോട് ചേർന്നുള്ള 46 സെന്റ്‌ ഭൂമി വാങ്ങി. കേരളത്തിലാദ്യമായി എംഎൽഎ ഫണ്ടിലുൾപ്പെടുത്തി സ്ഥലം വാങ്ങുന്നത്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രിക്കായിരുന്നു. ബഹുനില മന്ദിരത്തിനായി എൽഡിഎഫ്‌ സർക്കാർ 15 കോടി അനുവദിച്ചു. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതുകൂടാതെ ആശുപത്രിയിലേക്ക്‌ വേഗമെത്താൻ ബൈപാസ് നിർമാണവും നടക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home