ad
Deshabhimani

കുട്ടികളില്ല; 4 എയ്‌ഡഡ്‌ സ്‌കൂൾ പൂട്ടി

വടക്കഞ്ചേരി ബിഇഎം എൽപി സ്കൂൾ പൂട്ടിയ നിലയിൽ

വടക്കഞ്ചേരി ബിഇഎം എൽപി സ്കൂൾ പൂട്ടിയ നിലയിൽ

avatar
വി കെ രഘുപ്രസാദ്‌

Published on Aug 08, 2026, 01:17 AM | 1 min read

പാലക്കാട്

കുട്ടികൾ ഇല്ലാത്തതിനെതുടർന്ന്‌ പാലക്കാട്‌ ജില്ലയിൽ നാല്‌ എയ്‌ഡഡ്‌ എൽപി സ്‌കൂളുകൾ പൂട്ടി. കിഴക്കഞ്ചേരി എളവന്പാടം കെഇഎഎൽപി സ്കൂൾ, വടക്കഞ്ചേരി ബിഇഎം എൽപി സ്കൂൾ, കിഴക്കഞ്ചേരി ചീരക്കുഴി ഐഎഎം എൽപി സ്കൂൾ, പാലക്കാട്‌ മുരുകണി എജെബിഎസ്‌ എൽപി സ്‌കൂൾ എന്നിവയാണ് പൂട്ടിയത്. എളവന്പാടം എൽപി സ്‌കൂളിൽ ഒരു അധ്യാപികയും രണ്ട്‌ വിദ്യാർഥികളും മാത്രമാണുണ്ടായിരുന്നത്‌. മുരുകണി എജെബിഎസ്‌എൽപി സ്‌കൂളിൽ ഒരു അധ്യാപികയും. മൂന്ന്‌ സ്‌കൂളുകളിൽ കുട്ടികൾ ആരുമുണ്ടായില്ല. സർക്കാരിന്റെ നിലപാട്‌ കാരണം സ്കൂളുകൾ നടത്താൻ പല മാനേജ്മെന്റുകളും വിമുഖത കാണിക്കുന്നു. വിദ്യാർഥികളെ ആകർഷിക്കാനുള്ള നടപടി കൈക്കൊള്ളാത്തതും അധ്യാപകരില്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി. ഈ സാഹചര്യം മനസിലാക്കി കൃത്യമായ ഇടപെടൽ നടത്തി സ്കൂളുകൾ പൂട്ടുന്നത് തടയാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തും സ്‌ക‍ൂളുകൾ പൂട്ടാൻ ശ്രമം ഉണ്ടായെങ്കിലും സർക്കാർ ഇടപെട്ട്‌ ഒഴിവാക്കി. ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സംരക്ഷണസമിതികൾ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്നു. യുഡിഎഫ്‌ സർക്കാർ വന്നതോടെ അൺഎയ്ഡഡ് സ്കൂളുകൾക്ക് വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന വിമർശം ഉയർന്നു. വൻതുക ഫീസ് നൽകാൻ കഴിയുന്നവർക്ക് മാത്രമാണ് ഇത്തരം സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത്.പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം ലഭിക്കണമെന്ന മുൻ യുഡിഎഫ് സർക്കാരുകളുടെ നയമാണ് ഈ സർക്കാരും തുടരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയോട്‌ യുഡിഎഫ്‌ സർക്കാർ അവഗണന തുടർന്നാൽ വരും നാളുകളിൽ കൂടുതൽ സ്‌കൂളുകൾ പൂട്ടാനിടയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home