യുവതിയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് 3 മാസം കഠിനതടവ്

പാലക്കാട്
യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ച കേസിലെ പ്രതിക്ക് മൂന്നുമാസം കഠിനതടവ് ശിക്ഷ വിധിച്ചു. പെരുവെമ്പ് പാലത്തുള്ളി ചേറാട് വീട്ടിൽ രവീന്ദ്ര (37) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം സിന്ധു തങ്കം ശിക്ഷിച്ചത്. 2025 മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിൽ എത്തിയ പ്രതി യുവതിയോട് അശ്ലീലം പറഞ്ഞ് മാനഹാനിയുണ്ടാക്കിയെന്നാണ് കേസ്. പുതുനഗരം പൊലീസ് സ്റ്റേഷൻ എഎസ്‌ഐ കെ സതീഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എസ് രജീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സിപിഒ ആർ സെമീന അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിച്ച് പത്ത് രേഖകൾ സമർപ്പിച്ചു. ലൈസൺ ഓഫീസർമാരായ എഎസ്‌ഐ സതി, സിപിഒ സബിത എന്നിവർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.









0 comments