Deshabhimani

മുണ്ടൂർ – പെരിന്തൽമണ്ണ സംസ്ഥാനപാത

പുഞ്ചപ്പാടം വളവിൽ 9 വാഹനങ്ങൾ കൂട്ടിയിടിച്ചു ​

മുണ്ടൂർ - പെരിന്തൽമണ്ണ 
സംസ്ഥാനപാതയിൽ പുഞ്ചപ്പാടം 
വളവിൽ വാഹനങ്ങൾ 
കൂട്ടിയിടിച്ചപ്പോൾ

മുണ്ടൂർ -–- പെരിന്തൽമണ്ണ 
സംസ്ഥാനപാതയിൽ പുഞ്ചപ്പാടം 
വളവിൽ വാഹനങ്ങൾ 
കൂട്ടിയിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 22, 2026, 01:24 AM | 1 min read

ശ്രീകൃഷ്ണപുരം ​

മുണ്ടൂർ – പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പുഞ്ചപ്പാടം വളവിൽ അപകട പരമ്പര. ഞായര്‍ രാത്രി 12നാണ് വാഹനങ്ങൾ തുടരെത്തുടരെ കൂട്ടിയിടിച്ചത്. രാത്രി കനത്തമഴയെത്തുടർന്ന് പാലക്കാട്ടുനിന്നും ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോകുന്ന രണ്ട് ലോറികൾ റോഡിന്റെ വലതുവശത്തായി നിർത്തിയിട്ടിരുന്നു. തൂത്തുക്കുടി ഭാഗത്തുനിന്നും ചെർപ്പുളശേരി ഭാഗത്തേക്ക് ഉപ്പ് കയറ്റി വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുലോറികളും റോഡിൽനിന്ന് തെന്നിമാറി സമീപത്തെ വൈദ്യുതിത്തൂണിലിടിച്ചു. ഇതോടെ പിന്നാലെ വന്ന കാറുകളും പിക്കപ്പും ഉൾപ്പെടെ ആറ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതൊഴികെ ആർക്കും പരിക്കില്ല. പാതയോരത്തെ ക്രാഷ് ബാരിയറും മുന്നറിയിപ്പ് സിഗ്നൽ ലൈറ്റും പൂർണമായും തകർന്നു. അമിതവേഗമാണ് അപകടങ്ങൾക്ക് ഇടയാക്കിയത്. ​റോഡിലെ വളവുകളും പ്രയാസമുണ്ടാക്കുന്നുണ്ട്. ജൂലൈയിൽ മന്ത്രി കെ എ തുളസിയുടെ നേതൃത്വത്തിൽ റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ യോഗം നടന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. പുഞ്ചപ്പാടം മുതൽ കുളക്കാടുവരെയുള്ള അഞ്ച് കിലോമീറ്ററിൽ 20 വളവുകളുണ്ട്. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ എണ്ണം കൂടി. മണ്ണാർക്കാട് വഴിയുള്ള ദേശീയപാതയേക്കാൾ പാലക്കാട്ടുനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌ 10 കിലോമീറ്റർ കുറവാണ് ഇതുവഴി. ​അമിതവേഗവും അപകട വളവുണ്ടെന്ന സൂചനാബോർഡുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home