കാർ കുളത്തിലേക്ക് മറിഞ്ഞു; തുറന്നിട്ട ഗ്ലാസിലൂടെ ഡ്രൈവർ രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിഞ്ഞപ്പോൾ
ആലത്തൂർ
നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ സീറ്റിലെ ഗ്ലാസ് താഴ്‌ത്തിയിരുന്നതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. ചൊവ്വ പുലർച്ചെ ഒന്നോടെ കോട്ടേക്കുളത്തായിരുന്നു അപകടം. നെന്മാറ പേഴുംപാറ ഇജാസ് (35) ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തകരാറിലായ കാർ തരൂരിലെ വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇജാസ്. വർക്ക്‌ഷോപ്പിലെ ജീവനക്കാർ പിന്നാലെ ബൈക്കിലുണ്ടായിരുന്നു. കോട്ടേക്കുളത്തെത്തിയപ്പോൾ കാറിന് കുറുകേ എന്തോ പോകുന്നത് കണ്ട് വെട്ടിക്കുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയെങ്കിലും ഡ്രൈവർ സീറ്റിലെ ഗ്ലാസ് താഴ്‌ത്തിയിരുന്നതിനാൽ അതിലൂടെ ഇജാസ് പുറത്തുകടക്കുകയായിരുന്നു. പിന്നാലെ വന്ന വർക്ക്‌ഷോപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാർ പുറത്തെടുത്തു. ആലത്തൂർ പൊലീസിന്റെ പട്രോളിങ് സംഘവും സ്ഥലത്തെത്തി.









0 comments