ad
Deshabhimani

പാലക്കാട് ബ്ലോക്കിൽ 
എബിസി കേന്ദ്രം തുറന്നു

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് എബിസി കേന്ദ്രം കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 03, 2025, 01:00 AM | 1 min read

പാലക്കാട്​

സംസ്ഥാനത്ത് സാനിറ്ററി മാലിന്യം സംസ്‌കരിക്കാനായി നാല്​ പ്ലാന്റുകള്‍ പുതുതായി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. പറളിയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ നാല് എബിസി കേന്ദ്രങ്ങളില്‍ വര്‍ഷം ആറായിരം നായ്​ക്കളെ വന്ധ്യംകരിക്കുന്നു. അഞ്ചാമത്തെ കേന്ദ്രമാണ് പറളിയിലേത്. ഓരോ സെന്ററുകളിലും മാസം 120 നായ്​ക്കളെ വന്ധ്യംകരിക്കും. 2016 മുതല്‍ ഇതുവരെ 63,000 നായ്​ക്കളെ വന്ധ്യംകരിച്ചു. അടുത്ത മാസം പട്ടാമ്പിയിലെയും ഡിസംബറോടെ മണ്ണാര്‍ക്കാട്ടെയും കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രേണുകാദേവി, എം വി സജിത, ടി അജിത്ത്, ഷീബ സുനില്‍, എസ് അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ സുഷമ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ചാര്‍ജ് പി ജി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എം ഷീബ ആന്റോ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home