5 വർഷം: വിതരണം ചെയ്‌തത് 54,491 പട്ടയം

പാലക്കാട്
രണ്ടാം പിണറായി സർക്കാർ അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്‌തത് 54,491 പട്ടയങ്ങള്‍. 2021 മുതല്‍ 2025വരെയുള്ള കാലയളവിലെ കണക്കാണിത്. വിവിധ താലൂക്കുകളിലായി ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍ടി) പട്ടയം, ലാന്‍ഡ് അസൈന്‍മെന്റ്(എല്‍എ) പട്ടയം, മിച്ചഭൂമി പട്ടയം, വനാവകാശം എന്നിവ ഉള്‍പ്പെടെയുള്ള പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2025ല്‍ മാത്രം 11,408 പട്ടയങ്ങള്‍ വിതരണം ചെയ്തു. മെയ്, ജൂലൈ മാസങ്ങളിലാണ് പട്ടയമേള നടന്നത്. മേയിൽ 9050 പട്ടയങ്ങളാണ് നൽകിത്. ഇതില്‍ 8,486 എല്‍ടി പട്ടയങ്ങള്‍, 179 എല്‍എ പട്ടയങ്ങള്‍, 325 മിച്ച ഭൂമി പട്ടയങ്ങള്‍, 60 വനാവകാശ പട്ടയം എന്നിങ്ങനെയായിരുന്നു വിതരണം. ജൂലൈയിൽ 2,358 പേര്‍ക്കും പട്ടയങ്ങള്‍ ലഭിച്ചു. 2,182 എല്‍ടി പട്ടയം, 34 എല്‍എ പട്ടയം, 137 മിച്ചഭൂമി പട്ടയം, അഞ്ച് വനാവകാശം പട്ടയം എന്നിങ്ങനെയായിരുന്നു വിതരണം.










0 comments