സംഭവം കഞ്ചിക്കോട് റൈസ് മില്ലിൽ
അനധികൃതമായി സൂക്ഷിച്ച 20.6 ടൺ അരി പിടിച്ചെടുത്തു

കഞ്ചിക്കോട്
കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന റൈസ് മില്ലിൽനിന്ന് 20.6 ടൺ അനധികൃത അരി വാളയാർ പൊലീസ് പിടികൂടി. തമിഴ്നാട് റേഷൻ അരിയും മറ്റ് അനധികൃത അരിയും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചിക്കോട് നിഡ ഫേസ് 2 വിൽ പ്രവർത്തിക്കുന്ന മോഡേൺ റൈസ് മില്ലിൽ വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. പിടിച്ചെടുത്ത അരിയും അനുബന്ധ രേഖകളും താലൂക്ക് സപ്ലൈ ഓഫീസർക്കും സംഘത്തിനും കൈമാറി. പ്രദേശത്ത് അനധികൃതമായി റേഷൻ അരി കടത്തുകയും ശേഖരിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments